വടകര: ബാര്‍ബര്‍ഷോപ്പിന്റെ മറവില്‍ വടകരയില്‍ മദ്യവില്‍പ്പന നടത്തിയ മധ്യവയസ്‌ക്കന്‍ പിടിയില്‍. തോടന്നൂര്‍ സ്വദേശി പീതാംബരനാണ് (58) പിടിയിലായത്. തോടന്നൂര്‍ ടൗണിലെ ‘അശ്വിന്‍ സലൂണ്‍’ എന്ന ബാര്‍ബര്‍ഷോപ്പ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യം കടത്താന്‍ ഉപയോഗിച്ച KL 18.U.4823 നമ്പര്‍ സുസുകി സ്‌കൂട്ടറും നാല് ലിറ്റര്‍ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വടകര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ വി.സി. വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.വി. സന്ദീപ്, പി.കെ. രഗില്‍രാജ് എന്നിവർ റെയ്ഡില്‍ പങ്കെടുത്തു.