ബാലുശ്ശേരിക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്

news image
Jul 8, 2023, 7:20 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe