ബാർബർ ഷോപ്പ് നവീകരണത്തിന് സഹായം; അപേക്ഷിക്കാൻ ചെയ്യേണ്ടത്..

news image
Aug 4, 2025, 12:45 pm GMT+0000 payyolionline.in

നഗരങ്ങളിലും ഗ്രാമീണ മേഖലയിലും ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ബാർബർ ഷോപ്പുകൾ. ആധുനിക സൗകര്യങ്ങളോടു കൂടിയതും അത്തരം സൗകര്യങ്ങൾ ഇല്ലാത്തതുമായ നിരവധി ബാർബർ ഷോപ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ പലപ്പോഴും പരമ്പരാഗത ബാർബർ ഷോപ്പുകളിൽ പോകുന്നതിന് ആളുകൾ മടി കാണിക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമാണ് ബാർബർഷോപ്പ് നവീകരണ ധനസഹായം പദ്ധതി.

സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഒന്നാണ് പരമ്പരാഗത ബാർബർമാർ. പാരമ്പര്യ ബാർബർ സമുദായത്തിന്റെ ജീവിതം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ബാർബർഷോപ്പ് നവീകരണ പദ്ധതി. ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിമന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. ശുചിത്വം, സുരക്ഷ, ഉപകരണങ്ങൾ, ഇൻടീരിയർ മാറ്റങ്ങൾ, മികച്ച ഉപഭോക്തൃ പരിചയം എന്നിവ ലക്ഷ്യമാക്കി, ആധുനികതയിലേക്കുള്ള ചുവടുവെയ്പ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ പിന്നോക്ക സമുദായ വികസന വകുപ്പ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പ് വകുപ്പിന്റെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ നിരീക്ഷിക്കും.ഇത് പ്രകാരം 40,000 രൂപയുടെ ധനസഹായം ആവും ഇവർക്ക് ലഭിക്കുക. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റൈൽ, ബാർബർ ഷോപ്പിന്റെ ലൈസൻസ് എന്നിവ പിന്നോക്ക വികസന സമിതിയിൽ നൽകിയാൽ മതിയാകും. bwin.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 15 ന് ആയിരിക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe