ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം

news image
Feb 5, 2026, 10:44 am GMT+0000 payyolionline.in

കാസർകോട്: കാസർകോട് ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. കോലാച്ചിയടുക്കം സ്വദേശി അബ്ദുൾ ഹാരിസിനെയാണ് ഒരു സംഘം ഇരുമ്പ് വടി ഉൾപ്പെടെയുളള്ളവ കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് അബ്ദുൾ ഹാരിസിന് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ഹാരിസ് ഇപ്പോൾ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി സഹോദരങ്ങളായ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അബ്ദുൽ അസീസ്, ആഷിക്ക്, അബ്സീർ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. തടഞ്ഞു വെക്കൽ, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. നാലുദിവസം മുൻപ് ഈ വിഷയത്തിൽ അബ്ദുൾ ഹാരിസും അക്രമി സംഘാംഗവും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ചൊവ്വാഴ്ച തന്നെ ആക്രമിച്ചതെന്ന് അബ്ദുൽ ഹാരിസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe