മുംബൈ: ഭർത്താവ് വീട്ടിൽ വൈകിയെത്തിൽ വഴക്കിട്ട യുവതി ഒരു വയസുള്ള കുഞ്ഞിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് സംഭവം.
സംഭവത്തിൽ 30 വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസവേതനത്തിൽ ജോലി ചെയ്യുകയാണ് യുവതിയുടെ 34 വയസുള്ള ഭർത്താവ്. മഹാരാഷ്ട്രയിലെ ശ്യാംനഗർ ഭാഗത്ത് തിങ്കളാഴ്ചയാണ് സംഭവം.
തിങ്കളാഴ്ച വളരെ വൈകിയാണ് ഭർത്താവ് വീട്ടിലെത്തിയത്. അക്കാര്യത്തിൽ ഭർത്താവുമായി വഴക്കിട്ട യുവതി കത്തിയെടുത്ത് പിഞ്ചുകുഞ്ഞിന്റെ മുഖത്തും വയറ്റിലും നെഞ്ചിലും പിൻഭാഗത്തും തലക്കും സ്വകാര്യഭാഗങ്ങളിലും കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
