മഞ്ഞുമ്മൽ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

news image
Mar 2, 2026, 3:18 am GMT+0000 payyolionline.in

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ് 74,75 74, 75 വകുപ്പുകൾ പ്രകാരമാണ് നടപടി.
2022-ൽ കൊച്ചി എളംകുളത്തുള്ള യുവതിയുടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി എന്നാണ് പരാതി. നിലവിൽ വിദേശത്തുള്ള നടിയുടെ മൊഴി പോലീസ് ഓൺലൈനായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘ജാൻ എ മൻ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം. സംവിധായകനാകുന്നതിന് മുൻപ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ ആരോപണം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe