മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നൽകിയത്.
മരട് സ്വദേശിയായ സിറാജ് സമർപ്പിച്ച പരാതിയിൽ നേരത്തെ മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിനിമാ നിർമാണത്തിനായി ഏഴ് കോടി രൂപ മുതൽമുടക്കിയിട്ടും 40% ലാഭം നൽകാമെന്ന് വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു സൗബിന് എതിരായ പരാതി. ഒരു രൂപ പോലും മടക്കി നൽകിയില്ലെന്നും പരാതിയുണ്ടായിരുന്നു. പരാതിയിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി കഴിഞ്ഞദിവസം മരട് പോലീസിന് നിർദ്ദേശം നൽകി. തുടർന്നാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്ക് മരട് പോലീസ് നോട്ടീസ് അയച്ചത്.
14 ദിവസത്തിനകം മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. വിശ്വാസവഞ്ചന ഗൂഢാലോചന വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            