മടപ്പള്ളിയിൽ 73-കാരിക്ക് നേരെ അയൽവാസിയുടെ ആക്രമണം; കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

news image
Feb 28, 2026, 1:15 pm GMT+0000 payyolionline.in

 

വടകര: മടപ്പള്ളിയിൽ 73 വയസ്സുകാരിയായ വീട്ടമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി പിടിയിലായി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇവരുടെ അയൽവാസി ശ്രീജിത്തിനെ (43) ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതി നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. പുഷ്പയുടെ തലയ്ക്കും കഴുത്തിന് പിന്നിലും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. തലയിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe