മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമം; പയ്യോളിയിൽ മഹിളാ കോൺഗ്രസ്സ് പ്രതിഷേധിച്ചു

news image
Jul 27, 2023, 2:14 am GMT+0000 payyolionline.in

പയ്യോളി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ.പി.സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗീത ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ.എസ് യു സംസ്ഥാന കമ്മിറ്റി മെമ്പർ എ കെ ജാനിബ് പ്രഭാഷണം നടത്തി. എംടി മോളി , സബീഷ് കുന്നങ്ങോത്ത്, മജേഷ് ശാസ്ത്രി, സനൂപ് കോമത്ത് ,സിന്ധു സതീന്ദ്രൻ, പി ടിബിന്ദു എന്നിവർ സംസാരിച്ചു. ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe