മണിയൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം

news image
Mar 22, 2026, 3:09 am GMT+0000 payyolionline.in

മണിയൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നേരെ കയ്യേറ്റശ്രമം. മണിയൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത ശേഷം വോട്ടർമാരെ കാണാൻ നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കയ്യേറ്റമുണ്ടായത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ തിരുവള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പയ്യോളി പോലീസിൽ പരാതി നൽകി.
മണിയൂരിലുണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് എൽ.ഡി.എഫ് കുറ്റ്യാടി തിരഞ്ഞെടുപ്പ് കൺവൻഷൻ പ്രമേയത്തിലൂടെ അറിയിച്ചു. ജനാധിപത്യപരമായ പ്രചാരണത്തെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും കൺവൻഷൻ വിലയിരുത്തി. അതേസമയം, പ്രവർത്തകർ ആരും പ്രകോപിതരാകരുതെന്നും അക്രമത്തെ നിയമപരമായി നേരിടുമെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe