മണിയൂർ∙ എളമ്പിലാട് ആര്യമ്പത്ത് ശ്രീ മഹാ ശിവ ചൈതന്യ ക്ഷേത്രത്തിലെ തിറ ഉത്സവം 4 മുതൽ 6 വരെ നടക്കും. 4 ന് 7 ന് നട്ടത്തിറ. 5 ന് വിവിധ വരവുകളും തണ്ടാന്റെ ഇളനീർ വരവും 12.30 ന് പ്രസാദ ഊട്ടും ഉണ്ടാകും. തുടർന്ന് പൂക്കുന്തം വരവ്. 4.30 ന് പാലെഴുന്നള്ളത്ത്, രാത്രി 8 മുതൽ വെള്ളാട്ടം. 6 ന് പുലർച്ചെ 4 ന് ഗുളികൻ തിറയും കനലാട്ടവും ശേഷം വിവിധ തിറകൾ. 12.30 ന് പ്രസാദ ഊട്ട്.

