മേലടി കണ്ണം കുളം മദ്രസ്സ ജനറൽ ബോഡി യോഗം: പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

news image
Oct 27, 2025, 4:54 pm GMT+0000 payyolionline.in

പയ്യോളി : 26-10-25 ഞായറാഴ്ച മദ്രസ്സയിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജ. കെ വി ഹുസൈന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജ. എ പി കുഞ്ഞാബ്ദുല്ല പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഓഡിറ്റ് ന്യൂനത റിപ്പോർട്ട്‌ ഓഡിറ്റർ ജ. പി എം അഷറഫ് വായിച്ചു. സെക്രട്ടറി ന്യൂനത പരിഹരണ കാര്യം യോഗത്തെ അറിയിച്ചു.

ചർച്ചക്ക് ശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. ശേഷം ജ. പി എം അഷറഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവർത്തക സമിതിയിലേക്ക് എം എ മമ്മദ്, വി എം. ഇസ്മായിൽ, എൻ. ഷെബിനാസ്, എ പി റസാഖ്, പി. എം റിയാസ്, എൻ അബ്ദുല്ലകുട്ടി,പി. എം. ഷെരീഫ്, ഷഹനാദ്. പി പി. എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe