മാനന്തവാടി (വയനാട്): മാനന്തവാടി എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ഒരാൾ മരിച്ചു. കണ്ണൂർ ഇരുട്ടി വള്ളിത്തോട് സ്വദേശി സജീർ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ പൊള്ളലേറ്റ നിലയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എരുമത്തെരുവിലെ ബാപ്പുവിന്റെ വീടിനു മുന്നിൽ വച്ചാണ് ഇദ്ദേഹം കാർ കത്തിച്ച് ആത്മഹത്യ ചെയ്തത്.
തന്റെ മരണത്തിന് ഉത്തരവാദി മാനന്തവാടിയിലെ വ്യാപാരി ഇ.സി. ബാപ്പു ആണെന്ന് സമൂഹ മാധ്യമത്തിൽ വിഡിയോ ഇട്ടതിനു ശേഷമായിരുന്നു സജീർ കാറിനു തീ കൊളുത്തിയത്. തുടർന്ന് കാർ വ്യാപാരിയുടെ വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
