കോഴിക്കോട്: ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ കണ്പോളയില് അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് മീന്‍ പിടിക്കുകയായിരുന്നു അര്ജുന്. ഇതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ് പോളയില്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന എത്തി. കട്ടര്‍ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് കണ്പോളയില് നിന്നും എടുത്തു മാറ്റുകയും ചെയ്തു. റെസ്ക്യൂ ഓഫീസര്‍മാരായ സജിന്‍, രതീഷ് കെ എന്‍, സുകേഷ്, ഷാജു, ഹോം ഗാര്‍ഡ് പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.