മുന്നേറ്റം കലാസാംസ്കാരിക വേദി സാമ്പത്തിക സാക്ഷരതാ ക്ലാസും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

news image
Jun 24, 2026, 5:12 am GMT+0000 payyolionline.in

നന്തി ബസാർ: വീരവഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന മുന്നേറ്റം കലാസാംസ്കാരികവേദിയും നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷനും (NCFE) സംയുക്തമായി പൊതുജനങ്ങൾക്കായി സാമ്പത്തികസാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാമെന്നും സമ്പാദ്യം, നിക്ഷേപം, സാമ്പത്തിക സുരക്ഷ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും കൃത്യമായ ഉദാഹരണങ്ങളിലൂടെ ക്ലാസിൽ വിശദീകരിച്ചു.

തുടർന്ന് വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവാനി എ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. പി.കെ. ഷാജി വിദ്യാർത്ഥികൾക്കായി പഠനരീതികൾ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

മുന്നേറ്റം കലാസാംസ്കാരികവേദി പ്രസിഡന്റ് കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. സുകുമാരൻ, ടി.കെ. ഭാസ്കരൻ, രജുല ടി., രഞ്ജിഷ കെ.ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe