പത്തനംതിട്ട: ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ തൃക്കുന്നപുരം സതിഭവനത്തിൽ സാജൻ-സോഫി ദമ്പതികളുടെ മകൻ സായിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പാൽ കൊടുത്തശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടർന്ന് രക്ഷിതാക്കൾ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ, കുട്ടി മരണപ്പെടുകയായിരുന്നു.
കോന്നി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയശേഷം കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
