മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി. എൽ ഡി.എഫ് – ഒന്ന്, യു.ഡി. എഫ് – ധനകാര്യം – വികസനം – ക്ഷേമകാര്യ സ്റ്റാൻ്റി ഗ് കമ്മിറ്റി ചെയർ മാൻ മാരാണ്. എൽ ഡി എഫ് വിജയിച്ചത് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡൻ്റ് സി.കെ . ശ്രീകുമാർ നേരത്തെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ എൽ.ഡി.എഫിലെ ഭവാനി എ.വി. മൂന്വോട്ടും യു.ഡി.എഫിലെ ഉസ്ന എ.വി . രണ്ട് വോട്ടുകളും നേടി.

ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്ക് നടന്ന ഇലക്ഷനിൽ എൽഡിഎഫിലെ കെ. സത്യൻ മൂന്നു വോട്ടും, യു.ഡി.എഫിലെ രൂപേഷ് കൂടത്തിൽ രണ്ട് വോട്ടും നേടി. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്ക് മത്സരം നടക്കാത്തതിനാൽ യു.ഡി.എഫിലെ സജ്ന പിരിശത്തിൽ ചെയർപേഴ്സണായി. റിട്ടേണിംഗ് ഓഫീസർ പ്രഭിത തിരഞ്ഞടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു
