മൂന്നാംക്ലാസ് മുതല്‍ എഐ പഠനം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

news image
Dec 22, 2025, 4:47 pm GMT+0000 payyolionline.in

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിൽ നിർബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾ സമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാക്കി. 2026-27 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ എൻ.സി.ആർ.ടി പ്രത്യേക സമിതിയെ നിയോഗിച്ചു.

ഒമ്പത്, പത്ത് ക്ലാസ്സുകളിൽ എഐ നിർബന്ധിത വിഷയമായിരിക്കും. ആറാം ക്ലാസ്സിലെ വൊക്കേഷണൽ പാഠപുസ്തകങ്ങളിൽ ആനിമേഷൻ, ഗെയ്മിങ് എന്നിവയുമായി ബന്ധപ്പെട്ട എഐ പ്രോജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ എഐ അവബോധം വളർത്തുന്നതിനായി സ്കിൽ ഫോർ എഐ റെഡിനെസ് എന്ന പേരിൽ ദേശീയ പ്രോഗ്രാമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ‘വികസിത് ഭാരത് 2047’-ൻ്റെ ഭാഗമായാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe