ഇരിങ്ങൽ: 40വർഷക്കാലത്തോളം അമേച്ചർ നാടകരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച നാടകകൃത്തും, സംവിധായകനും ഗാനരചയിതാവുമായിരുന്ന ഇരിങ്ങൽ പുന്നോളികൃഷ്ണൻ്റെ ഒന്നാം ചരമവാർഷികം മൂരാട് പ്രിയദർശിനി ആർട്സ് വിവിധ പരിപാടികളോട് കൂടി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ഥസംഗീത സംവിധായകൻ പ്രേംകുമാർ വടകര നിർവ്വഹിച്ചു.
പഴയകാല നാടക പ്രവർത്തകരായ ഇ.ടി.പത്മനാഭൻ, പി.വി.കുമാരൻമാസ്റ്റർ, ലോഹിദാക്ഷൻ വൈദ്യർ, സി.കെ.നാരായണൻ, കെ.കെ.കണ്ണൻ, വി.കെ.ബിജൂ,എന്നിവർ അനുസ്മരണ പ്രസംഗംനടത്തി. ക്ലബ്പ്രസിഡണ്ട് കെ.സുരേഷ്ബാബു അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.വി.സതീശൻ സ്വാഗതവും അജിത്പുന്നോളി നന്ദിയും പറഞ്ഞു.
തുടർന്ന് പുന്നോളി രചന നിർവഹിച്ച ആകാശവാണിയിലടക്കം സംപ്രേഷണംചെയ്ത നാടക ഗാനങ്ങളുടെ ആലാപനവും നടന്നു.