മൂരാട് പ്രിയദർശിനി ആർട്സിന്റെ പുന്നോളി കുഞ്ഞികൃഷ്ണ‌ൻ അനുസ്‌മരണവും നാടക ഗാനാലാപനവും ഇന്ന്

news image
Sep 13, 2025, 4:29 am GMT+0000 payyolionline.in

 

ഇരിങ്ങൽ: ഇരിങ്ങൽ പ്രദേശത്തെ കലാസാംസ്‌കാരികമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുന്നോളി കുഞ്ഞികൃഷ്‌ണൻ എന്ന അതുല്യപ്രതിഭ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് സപ്‌തംബർ 13 ന് ഒരു വർഷംപൂർത്തിയാവുകയാണ്. നാടകകൃത്തും,സംവിധായകനും ഗാനരചയിതാവുമായിരുന്ന ഇദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികം വിവിധപരിപാടികളോടെ ഇന്ന് മൂരാട് പ്രിയദർശിനിആർട്‌സ് അനുസ്മരിക്കുന്നു. അനുസ്‌മരണം ഇന്ന് ഉച്ചക്ക് 3 മണിക്ക് ഇരിങ്ങൽ താഴെക്കളരി യു.പി. സ്‌കൂളിൽ വച്ച് നടക്കുന്നു.

പരിപാടി പ്രശസ്ഥസംഗീത സംഗീതസംവിധായകനും പുന്നോളിയുടെ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്യുകയും ആകാശവാണിയിൽ അവതരിപ്പിക്കുകയും ചെയ്ത പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്യും. പ്രിയദർശിനി ആർട്ട്സ്പ്രസിഡണ്ട് കെ. സുരേഷ്ബാബു അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ പഴയകാല നാടക പ്രവർത്തകർ പുന്നോളിയെ അനുസ്മരിക്കും. തുടർന്ന് പുന്നോളി രചന നിർവ്വഹിച്ച നാടകഗാനങ്ങൾ ഓർമ്മപ്പൂക്കളായി ആലപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe