മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനം തുടങ്ങി

news image
Oct 29, 2025, 8:53 am GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു . മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷം വഹിച്ചു .വടകര ആർ ഡിഒ അൻവർ സാദത്ത് സ്വാഗതവും തഹസിൽദാർ ജയശ്രീ എസ് വാര്യർ നന്ദിയും പറഞ്ഞു.കേരള സർക്കാരിൻ്റെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്. സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.കോഴിക്കോട് നിർമ്മിതി കേന്ദ്രം പ്രോജക്ട് ഓഫീസർ ആർ എസ് അനുഗ്രഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശിലാഫലകം അനാഛാദനം ചെയ്തു.

 

വൈസ് പ്രസിഡൻറ് എൻ പി ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ നിഷിത, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി പി രമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വിവിധ രാഷ്ട്രീയ പാർട്ടി – സംഘടനാ പ്രതിനിധികളായ കെ കെ വിജിത്ത് ( സിപിഐഎം) , ബാബു കൊളക്കണ്ടി ( സിപിഐ), സുധാകരൻ പറമ്പാട്ട് ( കോൺഗ്രസ് ), അബ്ദുറഹിമാൻ കമ്മന (മുസ്ലിം ലീഗ് )നിഷാദ് പൊന്നങ്കണ്ടി ( ആർ ജെ ഡി), നാരായണൻ മേലാട്ട് ( എൻസിപി), ശിവദാസ് ശിവപുരി ( ബിജെപി ) ഇ ശ്രീജയ ( സി ഡി എസ് ചെയർപേഴ്സൺ, കുടുംബശ്രീ ) , പി കെ ഷംസുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), യു ബിജു ( വ്യാപാരി വ്യവസായി സമിതി) എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe