പയ്യോളി : മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം 2026 ജനുവരി 15-ാം തീയതി വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
