മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്; അഭിമുഖം 13-ന്

news image
May 9, 2026, 5:12 am GMT+0000 payyolionline.in

മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പ്രൊജക്റ്റിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് (MBBS), ടി.സി.എം.സി (TCMC) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 13 ബുധനാഴ്ച രാവിലെ 11-നു മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe