സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്താന്‍ നിയമവുമായി ജപ്പാനിലെ ഒരു നഗരം. മൊബൈല്‍ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താനാണ് ജപ്പാനിലെ ടൊയോക്ക നഗരം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍, വീഡിയോ ഗെയിം എന്നിവയോടുള്ള ആസക്തി കുറക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം തൊഴില്‍പരമായോ പഠനത്തിനായോ ഉള്ള സമയങ്ങളില്‍ ഈ നിര്‍ദ്ദേശം ബാധകമായിരിക്കില്ല. ഓണ്‍ലൈന്‍ പഠനം, വ്യായാമം ചെയ്യുമ്പോള്‍ വീഡിയോ കാണുന്നത്, ഇ-സ്‌പോര്‍ട്‌സ് പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.
നിയമം കര്‍ശനമായിരിക്കില്ലെന്നും ഉപയോക്താക്കള്‍ ശരിയായ രീതിയില്‍ സ്‌ക്രീന്‍ സമയം കൈകാര്യം ചെയ്യാനാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളിലും ‘ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. 10 വയസിന് താഴെയുള്ള കുട്ടികള്‍ രാത്രി 9 മണിക്ക് ശേഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും രാത്രി 10 മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മാതാപിതാക്കളുമായി കൂടിയാലോചിക്കുന്നതിനുള്ള ഒരു സംവിധാനം നടപ്പിലാക്കുമെന്ന്
നഗരസഭ മേയര്‍ മസാഫുമി കോക്കി പറഞ്ഞു. അതേസമയം നിര്‍ദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് 80 ശതമാനം ആളുകളും രംഗത്തെത്തി.