പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഈ പ്രശ്നത്തിൽ പ്രധാനമായി ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.
കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് കാട്ടുപോത്തുകൾ, കുടുംബസമേതം യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൊട്ടിൽപ്പാലത്തേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ചെമ്പനോട – കുണ്ടുതോട് വഴിയുള്ള യാത്രയിലാണ് വന്യമൃഗങ്ങളുടെ ശല്യം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ വനം വകുപ്പ് അധികൃതർ ഉടൻ ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            