യു.പി.ഐ ഇടപാട് ഇനി10 സെക്കൻഡിൽ; മേയിൽ ഇടപാട് 25.14 ലക്ഷം കോടി

news image
Jun 17, 2025, 2:30 pm GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: യു.​പി.​ഐ പ​ണ​മി​ട​പാ​ടു​ക​ൾ ഇ​നി അ​തി​വേ​ഗ​ത്തി​ൽ. ജൂ​ൺ 16 മു​ത​ൽ നാ​ഷ​ന​ൽ പേ​മെ​ന്റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ‌.​പി‌.​സി.‌​ഐ) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം 30 സെ​ക്ക​ൻ​ഡി​ൽ​നി​ന്ന് 10-15 സെ​ക്ക​ൻ​ഡാ​യി കു​റ​ച്ചു. പ്ര​തി​ദി​നം 50 ത​വ​ണ​യെ യു.​പി.​ഐ ആ​പ്പി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും. നി​ല​വി​ൽ അ​ങ്ങ​നെ പ​രി​ധി​യി​ല്ല.

​ഉദ്ദേ​ശി​ച്ച​യാ​ൾ​ക്ക് ത​ന്നെ​യാ​ണ് പ​ണം അ​യ​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി യു.​പി.​ഐ ആ​പു​ക​ളി​ൽ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​വി​ന്റെ പേ​ര് മാ​ത്രം കാ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പേ​ര് എ​ഡി​റ്റ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യും ചെ​യ്യും. ഈ ​അ​പ്‌​ഡേ​റ്റു​ക​ൾ ജൂ​ൺ 30ന​കം ന​ട​പ്പി​ലാ​ക്കും.മേ​യ് മാ​സ​ത്തി​ൽ യു.​പി.​ഐ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 33 ശ​ത​മാ​നം വ​ർ​ധി​ച്ച് 1868 കോ​ടി​യും തു​ക 23 ശ​ത​മാ​നം ഉ​യ​ർ​ന്ന് 25.14 ല​ക്ഷം കോ​ടി രൂ​പ​യു​മാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe