രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം;മലപ്പുറത്ത് 17കാരനെ സംഘ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു, പൊലീസ് കേസ്

news image
Aug 19, 2025, 7:30 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തിൽ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തിൽ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതൽ പേര്‍ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്നാണ് പരാതി. പത്താം ക്ലാസിൽ പഠിക്കുന്നതിനിടെയുണ്ടായ അടിപിടിയിൽ ഉള്‍പ്പെട്ടിരുന്ന മറ്റൊരു കുട്ടിയും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് 17കാരൻ സഹോദരനൊപ്പം കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് സംഭവം. ഇവിടെ വെച്ച് മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് 17കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe