പാലക്കാട്: ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിന്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇവരിൽ നിന്ന് ചില നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്ലാറ്റിലടക്കമാണ് പരിശോധന നടത്തിയതെങ്കില്‍ ഇന്ന് പാലക്കാട് നഗരത്തിലും പരിസരത്തവുമാണ് അന്വേഷണം. പരാമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. രാഹുലിനെ കണ്ടെത്താൻ ബെംഗളൂരുവിലേക്കും തമിഴ്നാട്ടിലേക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ റൂട്ട് ഇപ്പോഴും അവ്യക്തമാണ്. സിസിടിവിയുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി അതിവിദഗ്ധമായാണ് രാഹുൽ പാലക്കാട് വിട്ടത്. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാര്‍ മാത്രം പല വഴിയ്ക്ക് ഓടിച്ചുവെന്നും വിവരമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്റെ റൂട്ട് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ഇന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
- Home
- Latest News
- രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം
Share the news :
Dec 1, 2025, 6:41 am GMT+0000
payyolionline.in
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
സിപിഐ നേതാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം, സംഭവം 2011-ല്‍; ഡിവൈഎസ്പി പിഎം മ ..
Related storeis
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; 38 കാരന് പിടിയില്‍
Dec 2, 2025, 7:07 am GMT+0000
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു
Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർ...
Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇന...
Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ
Dec 2, 2025, 5:46 am GMT+0000
ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴ...
Dec 2, 2025, 5:44 am GMT+0000
More from this section
കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ
Dec 2, 2025, 4:26 am GMT+0000
അതിർത്തി മേഖലയിൽ ഭീകരരുടെ സാന്നിധ്യം: ബങ്കറുകളിൽ 120 ഭീകരരുണ്ടെന്ന്...
Dec 2, 2025, 4:14 am GMT+0000
കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ; റിമാന്‍ഡ് പ്രതി കഴുത്തറുത്ത് മര...
Dec 2, 2025, 4:07 am GMT+0000
സിം കാർഡ് ഫോണിൽ ഇല്ലേ? ഈ ആപ്പുകൾ ഇനി പ്രവർത്തിക്കില്ല, മൂന്നുമാസം മ...
Dec 2, 2025, 4:02 am GMT+0000
തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി പഴയതുപോലെയല്ല; ഒടിപി വെരിഫിക്കേഷൻ നിർ...
Dec 2, 2025, 3:46 am GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
മുഖ്യമന്ത്രിക്ക് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Dec 1, 2025, 4:03 pm GMT+0000
തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ
Dec 1, 2025, 2:40 pm GMT+0000
കണ്ണൂരിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു
Dec 1, 2025, 2:27 pm GMT+0000
ബേപ്പൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
Dec 1, 2025, 1:54 pm GMT+0000
പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്
Dec 1, 2025, 1:23 pm GMT+0000
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേ...
Dec 1, 2025, 1:12 pm GMT+0000
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പരിശോധന; ലാ...
Dec 1, 2025, 11:12 am GMT+0000
ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ , എല്ലാ പ...
Dec 1, 2025, 10:56 am GMT+0000
പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവ...
Dec 1, 2025, 10:37 am GMT+0000
