പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ജീവനക്കാരൻ നാരങ്ങോളിയിൽ താമസിക്കും റിട്ട. സൈനികൻ കരുവാത്ത് അശോകൻ (74) അന്തരിച്ചു. ഇന്ത്യൻ ആർമി ആർട്ടിലറി വിഭാഗത്തിൽ നിന്നും നായക് റാങ്കിൽ വിരമിച്ചതായിരുന്നു. ഇന്ത്യൻ കരസേനയുടെ ഭാഗമായി ഇന്ത്യാ പാക് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യ: പുഷ്പവല്ലി. മക്കൾ: അർജുൻ അശോക് (മുംബൈ), അപർണ (കുവൈത്ത്). മരുമക്കൾ: നിഖില (പിണറായി), ശരത്ചന്ദ്രൻ (നന്തി) .സഹോദരങ്ങൾ: അരവിന്ദാക്ഷൻ, അനീഷ്, അജയൻ, രാജീവൻ, ബിന്ദു, പരേതയായ അനിത .
സംസ്ക്കാരം ഇന്ന് 11മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.
