തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഭാഗമായി ആരാധകർ വൈദ്യുതിത്തൂണുകളിൽ രാജ്യത്തിന്റെ പതാകകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് അപകടകരമെന്ന് കെ.എസ്.ഇ.ബി.
ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.