ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്‍റെ നേതൃത്വത്തിൽ സിപിഎം 10 കോടി പിരിച്ചെടുത്തു ,പുറത്താക്കിയാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഭയം :ചെന്നിത്തല

news image
Jan 31, 2026, 9:51 am GMT+0000 payyolionline.in

തിരുവലനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസി‍ല്‍ അറസ്റ്റിലായി  ജയിലില്‍ കഴിയുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എപത്മകുമാറിനെ ലിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല , ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക്  തുറന്ന കത്തയച്ചു.പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണ് എന്ന വ്യക്തമല്ല എന്ന അവകാശപ്പെട്ടാണ് സിപിഎം ഇതുവരെ അച്ചടക്ക നടപടി എടുക്കാത്തത്.ന്നാൽ ഈ കൊള്ളയിൽ പത്മകുമാർ വഹിച്ച പങ്ക് എന്താണ് എന്ന് ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ് മോഹിത് 2026 ജനുവരിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്..തെളിവുകളും കോടതി ഉത്തരവുകളും കൈവശം ഉണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിട്ടില്ലെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു

 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പത്മകുമാറിന്റെ നേതൃത്വത്തിൽ 10 കോടി രൂപ പിരിച്ചെടുത്തു എന്നും പുറത്താക്കിയാൽ ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുപറയും എന്ന ഭയം കൊണ്ടുമാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ ജയിലിൽ കിടന്നിട്ടും കോടതികൾ അദ്ദേഹത്തിൻറെ ജാമ്യ അപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും സിപിഎം അച്ചടക്കടപടി എടുക്കാത്തത് എന്ന ആരോപണം ശരിയാണെന്ന് കരുത്തേണ്ടിവരും.

കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയ  വ്യക്തിയെ അടിയന്തരമായി പാർട്ടിയിൽ നിന്ന് പുറത്താക്കി ,കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണം എന്ന് ചെന്നിത്തല അഭ്യർത്ഥിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe