വിവിധ ലോണുകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം. റിപ്പോ നിരക്ക് കുറച്ച് ആബിഐ. റിപ്പോ നിരക്കിൽ 50 ബേസിസ് പോയിൻ്റുകളാണ് ഇടിവ് വന്നിരിക്കുന്നത്. ആബിഐയുടെ ഭവനവായ്പ എടുത്തിട്ടുള്ളവർക്കുൾപ്പെടെ ഇത് നേട്ടമാകും. റിപ്പോ അധിഷ്ഠിത ലോണുകളുടെ എല്ലാം പലിശ നിരക്ക് കുറയും. ഭവനവായ്പയുടെ ഇഎംഐ കാലാവധി കുറയും.
ഭവനവായ്പ എടുത്തിരിക്കുന്നവർക്ക് പലിശ ഇളവ് ലഭിക്കുക.കേന്ദ്ര ബാങ്കിൻ്റെ കാഷ് റിസർവ് അനുപാതം 100 ബേസിസ് പോയിന്റ് കുറഞ്ഞു. മുമ്പത്തെ നാലുശതമാനത്തിൽ നിന്ന് മൂന്നു ശതമാനം ആയാണ് പലിശ കുറയുക. സിആർആറും റിപ്പോ നിരക്കും കുറഞ്ഞ തോടെ വായപ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കും. നിലവിൽ റിപ്പോ നിരക്ക് കുറച്ചെങ്കിലും ഇനി നിരക്ക് കുറയ്ക്കുമോ എന്ന് ഉറപ്പില്ല. 2025 ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് വീതം കുറച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിപ്പോ നിരക്കിൽ 100 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയിരിക്കുന്നത്.
ലോൺ ഇംഎംഐയിൽ മാറ്റം വരുന്നത് എങ്ങനെ?
ഒരു ഭവനവായ്പ എടുത്തയാൾക്ക് 8.5 ശതമാനം പലിശ നിരക്കിലോൺ ലോൺ എന്നു കരുതുക. 20 വർഷത്തെ വായ്പാ കാലാവധിയിൽ 50 ലക്ഷം രൂപയുടെ ലോൺ കുടിശ്ശികയാണുള്ളതെങ്കിൽ വായ്പാ ഇളവ് എങ്ങനെയെന്ന് നോക്കാം. 100 ബേസിസ് പോയിന്റാണ് നിരക്ക് കുറക്കുന്നതെങ്കിൽ പലിശ ഇളവ് മൂലം 7.47 ലക്ഷം രൂപയോളം ലാഭിക്കാനാകും.. 20 വർഷത്തെ കാലാവധിയിൽ മൊത്തം പലിശ തിരിച്ചടവ് 54.14 ലക്ഷം രൂപയിൽ നിന്ന് 46.67 ലക്ഷം രൂപയായാണ് കുറയുക. ഇതുപോലെ റിപ്പോ അധിഷ്ഠിത ലോണുകളുടെയെല്ലാം പലിശ നിരക്കിൽ ആനുപാതികമായ മാറ്റം വരും.
എന്താണ് ഈ കാഷ് റിസേർവ് റേഷ്യോ?
ബാങ്കുകൾ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം കേന്ദ്ര ബാങ്കുകളിൽ കരുതൽധനമായി സൂക്ഷിക്കണം. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇത് സെൻട്രൽ ബാങ്കിനെ സഹായിക്കുന്നു. ആർബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പണ വിതരണം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ടൂളാണ് ക്യാഷ് റിസർവ് റേഷ്യോ. ബാങ്കിംഗ് സംവിധാനത്തിൽ പണലഭ്യതയും സ്ഥിരതയും ഉറപ്പാക്കാൻ ബാങ്കുകളെ സഹായിക്കുന്നത് സിആർആർ അനുപാതമാണ്. സിആർആർ വർധിപ്പിക്കുന്നത് ബാങ്കുകൾക്ക് പ്രതിസന്ധിയാണ്. കാരണം ബാങ്കുകളുടെ പണം വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരും. ലോൺ നൽകാൻ കുറഞ്ഞ പണം മാത്രമേ ലഭ്യമാകൂ. പണം വിതരണം തടസപ്പെടും.
സിആർആർ കുറച്ചാൽ, ബാങ്കുകളുടെ പണം വിതരണം കൂടും.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            