വടകര: പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഓവുചാലിൽ കെട്ടിക്കിടക്കുന്ന മാലിന്യം നാട്ടുകാർക്ക് ദുരിതമായി. ദേശീയപാതയ്ക്കു സമീപം സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യം. പാർക്ക് റോഡിലെ ഓവുചാലിലൂടെ ഒഴുകി എത്തുന്ന മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മൂക്കു പൊത്താതെ കടന്നുപോകാൻ കഴിയില്ല. മാലിന്യം കെട്ടിക്കിടന്നു കറുപ്പുനിറം കലർന്ന മലിനജലം രോഗ ഭീഷണി ഉയർത്തുന്നു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നുണ്ട്. ദേശീയപാതയുടെ നിർമാണം ആരംഭിച്ചതോടെ ഒഴുക്ക് നിലച്ച അവസ്ഥയാണ്.
വടകരയിൽ നാട്ടുകാർക്ക് ദുരിതമായി ഓവുചാൽ മാലിന്യം

Apr 1, 2025, 2:40 pm GMT+0000
payyolionline.in