വടകര: 105 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ വടകര മടപ്പള്ളി മാരുതി സുസുക്കി സർവീസിന് മുൻവശം ദേശീയപാതക്കരിയിൽ നിന്നാണ് 105 ഗ്രാം കഞ്ചാവ് പിടികൂടിയത് . ബീഹാർ സ്വദേശിയായ എം ഡി അബ്ദുൾ റഹ്മാൻ (27) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർമാരായ ഷൈജു പി പി, ഷിരാജ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ ഇ.എം, ശ്യാംരാജ് എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവരും പങ്കെടുത്തു.
