വടകര കൈനാട്ടിക്കു സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

news image
Sep 19, 2026, 7:53 am GMT+0000 payyolionline.in

പയ്യോളി : ദേശീയപാതയിൽ കൈനാട്ടിക്കു സമീപം നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച് പൂർണമായി നശിച്ചു. മുട്ടുങ്ങലിലെ പഴയ കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള മാരുതി ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്നിക്കിരയായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ഷോറൂമിലെ ജീവനക്കാരന്റേതാണ് കാർ. വാഹനം പാർക്ക് ചെയ്ത് കുറച്ചു സമയത്തിനകം കാറിനുള്ളിൽ നിന്ന് തീ പടരുകയായിരുന്നു. വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കാറിനുള്ളിൽ വെച്ചിരുന്ന ലാപ്‌ടോപ്പ് അമിതമായി ചൂടായി തീപിടിച്ചതാണോ എന്ന സംശയമുണ്ട്. സംഭവത്തിൽ കാർ ഏതാണ്ട് പൂർണമായും തീ വിഴുങ്ങിയിട്ടുണ്ട്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe