വടകര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

news image
Oct 16, 2025, 7:51 am GMT+0000 payyolionline.in

വടകര : വടകര-തിരുവനന്തപുരം റൂട്ടിൽ സർവീസ് ചെയ്യുന്ന പഴയ ബസിന് പകരമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബസ് ആണ് അനുവദിച്ചത്.ഗൂഗിൾ പേ , വൈഫൈ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി യാത്രികർക്കായി കൂടുതൽ സുഖപ്രദമായ അനുഭവം ഒരുക്കുകയാണ് കെഎസ്ആർടിസി.
ബസ് രാവിലെ 10:20 ന് വടകരയിൽ നിന്നും പുറപ്പെട്ട് രാത്രി തിരുവനന്തപുരം എത്തുന്നു. നിലവിലെ റൂട്ടിൽ തന്നെ സർവീസ് തുടരും.ഫ്ലാഗ് ഓഫ് ചടങ്ങ് വടകര ഡിപ്പോയിൽ വച്ച് ഇന്നലെ രാവിലെ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe