വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി വീണ് തീവണ്ടി ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോം വികസന ജോലികളുടെ ഭാഗമായി മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് മേഖലയിലൂടെയുള്ള ട്രെയിനുകൾ വൈകുകയാണ്. ട്രാക്കിൽ വീണ ലോറി നീക്കം ചെയ്യുന്നതിനായി റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
