കോഴിക്കോട്: മികച്ച പരിചരണം നൽകി നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ നാഗത്തുംപാടത്താണ് സംഭവം. ബീരാൻകോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു ചെടി കണ്ടെത്തിയത്. രണ്ടടിയോളം വലിപ്പമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പുല്ലും കുറ്റിക്കാടും നിറഞ്ഞ സ്ഥലത്ത് ചെറിയ വടി ഉപയോഗിച്ച് താങ്ങി നിർത്തിയ നിലയിൽ മികച്ച പരിചരണമാണ് കഞ്ചാവ് ചെടിക്ക് ലഭിച്ചിരുന്നത്. നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നല്ലളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇത് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
വടി വെച്ച് താങ്ങി നിർത്തി മികച്ച ‘പരിചരണം’; കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയത് നാട്ടുകാർ
May 15, 2026, 3:36 am GMT+0000
payyolionline.in
സതീശനെ അഭിനന്ദിച്ച ഷാഫിക്ക് വിമർശന വർഷം; വടകര എംപിക്കെതിരെ കമന്റ് ബോക്സിൽ പ്ര ..
ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരിഗണനയ ..
