വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട

news image
Dec 15, 2025, 6:22 am GMT+0000 payyolionline.in

ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ . യാത്രാനുഭവം മെച്ചപ്പെടുത്തുക, പ്രാദേശിക സംസ്കാരവും രുചികളും പരിചയപ്പെടുത്തുക തുടങ്ങിയ നയങ്ങൾ റെയിൽവേ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ സൗകര്യം ഘട്ടം ഘട്ടമായി എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും പങ്കെടുത്തു. “വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ യൂണിയൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശിക വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് യാത്രക്കാരുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തും. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കും,” റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ടിക്കറ്റ് ബുക്കിങ്ങിൽ വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ നടത്തിയ നടപടികൾ ഫലം കാണുന്നുണ്ടെന്നും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു. കർശനമായ തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ ഐആർസിടിസി വെബ്സൈറ്റിൽ പ്രതിദിനം പുതിയ യൂസർ ഐഡികൾ സൃഷ്ടിക്കപ്പെടുന്നത് ഏകദേശം അയ്യായിരമായി കുറഞ്ഞു. മുമ്പ് ഇത് ഒരു ലക്ഷത്തോളം ആയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe