വയനാട്: പച്ചിലക്കാട് പ്രദേശത്ത് കണ്ടെത്തിയ കടുവയെ ആർ ആർ ടി , തെർമൽ ഡ്രോൺ സംഘം രാത്രിയിലും നിരീക്ഷിക്കും. ദേശീയ കടുവ പരിപാലന അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരമാകും വനം വകുപ്പിൻറെ ഇനിയുള്ള നീക്കങ്ങൾ.
കടുവയുടെ സാന്നിദ്ധ്യം സ്ഥിരീച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിരുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാൻ ആളുകൾക്ക് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
