വയനാട് കമ്പളക്കാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ. വണ്ടിയാമ്പറ്റ പഴയ റേഷൻകട റോഡിൽ ആണ് കടുവയിറങ്ങിയത്.
ഓട്ടോറിക്ഷ ഡ്രൈവർ ആയ അജ്മൽ ആണ് കടുവയെ കണ്ടത്. റോഡിൽ കടുവ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം വകുപ്പും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.അതേസമയം വയനാട് പുൽപ്പള്ളി ചീയമ്പത്ത് വീട്ടിൽ കൂട്ടിൽ കെട്ടിയ ആടിനെ വന്യജീവി ആക്രമിച്ചു. ചിയമ്പം ആനപ്പന്തി ഉന്നതിയിലാണ് സംഭവം.
വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മാലതി ബൊമ്മൻ എന്നയാളുടെ ആടിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
