വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടം; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

news image
Mar 15, 2026, 6:15 am GMT+0000 payyolionline.in

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. അത്തോളി സ്വദേശി ബഷീർ വി, അഷറഫ്, കിണാശേരി സ്വദേശി ജബ്ബാർ വി വി, തിരുവങ്ങൂർ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം നൽകുന്നത്. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുൽ ജലീൽ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച മലപ്പുറം ഏറനാട് സ്വദേശി ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ മണൽ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. 2433 മത്സ്യത്തൊഴിലാളികൾക്ക് 91 ദിവസത്തെ തൊഴിൽ നഷ്ടത്തിനാണ് നഷ്ടപരിഹാരം നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നേരത്തെ അനുവദിച്ച തുകയിൽ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടിൽ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിനായി അനുവദിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe