ഇരിങ്ങൽ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസപദ്ധതിയായ ‘വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടിന്റെ’ 13-ാം ബാച്ചിന്റെ ജില്ലാത ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്നു. സാമൂഹിക വന വത്ക്കരണ ചുമതലയുള്ള ഉത്തരമേഖലാ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ‘കാടറിവ്’ എന്ന സംവാദം മുൻ ഡെപ്യൂട്ടി ഭോറസ്റ്റ് റേഞ്ജ് ഓഫീസർ ടി. സുരേഷ് നയിച്ചു.

യുഎൽസിസിഎസിന്റെ വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ട് നടത്തുന്ന മഴക്കാലക്യാമ്പിനെത്തിയ വിദ്യാർത്ഥികൾ ഉദ്ഘാടനച്ചടങ്ങിലെ അതിഥികളോടൊപ്പം
യുഎൽ റിസേർച്ച് സെന്റർ ഡയറക്ടർ ഡോ. ഇ പി. സന്ദേശ് അധ്യക്ഷനായ യോഗത്തിൽ ശ്രീജൻ എസ്. വി പദ്ധതി വിശദീകരിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ. പി. ഇംതിയാസ്, ഷജിൽ യു. കെ. എന്നിവർ ആശംസ നേർന്നു. വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റ് ജില്ലാ കോർഡിനേറ്റർ ദാമോദരൻ ടി നന്ദിയും ഓർഡിനേറ്റർ ടി. കെ. സോമൻ നന്ദിയും പറഞ്ഞു. പരിസ്ഥിഹിസംഘടനയായ സൊസൈറ്റി ഫോർ എൻവയൺമെന്റൽ എജ്യൂക്കേഷൻ കേരള(SEEK)യുടെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്കു ശേഷം രണ്ടുദിവസത്തെ മഴക്കാലക്യാമ്പ് ആരംഭിച്ചു.