വിക്കിപീഡിയയെ വെല്ലാൻ മസ്കിന്റെ പുതിയ വിജ്ഞാനകോശം ഗ്രോക്കിപീഡിയ എത്തി

news image
Oct 29, 2025, 10:27 am GMT+0000 payyolionline.in

നിരവധിയായ അറിവുകൾക്ക് വേണ്ടി നാമെല്ലാവരും ഒട്ടനവധി സന്ദർഭങ്ങളിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെ ആശ്രയിക്കാറുണ്ട്. എന്നാൽ വിക്കിപീഡിയയ്ക്ക് നല്ല പണിയുമായി എത്തുകയാണ് ഇലോൺ മസ്‌ക്.

വിക്കിപീഡിയയുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി മസ്‌കിൻ്റെ എക്‌സ്എഐ കമ്പനി ഗ്രോക്കിപീഡിയ എന്ന പ്ലാറ്റ്ഫോം അവതരിപ്പിക്കുകയാണ്. ഗ്രോക്കിപീഡിയയുടെ ആദ്യ വേർഷൻ കമ്പനി പുറത്തിറക്കി. വിക്കിപീഡിയയേക്കാൾ പത്ത് മടങ്ങ് മികച്ചതായിരിക്കും തന്റെ പുതിയ ഗ്രോക്കിപീഡിയയെന്ന് മസ്‌ക് എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

ഗ്രോക്കിപീഡിയ ഡോട് കോം വഴിയും ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ വഴിയും ഇത് ആക്‌സസ് ചെയ്യാനാകും. പൂർണമായും എ ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിജ്ഞാനകോശമായാണ് ഗ്രോക്കിപീഡിയയെ കമ്പനി അവതരിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയയേക്കാൾ കൃത്യതയും മികവും ഈ ഗ്രോക്കിപീഡിയ പ്ലാറ്റ്‌ഫോമിനുണ്ടാകുമെന്നും യഥാർത്ഥ വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ വിവരങ്ങൾ നല്കുമെന്നുമാണ് ഇലോൺ മസ്ക് അവകാശപ്പെടുന്നത്.

 

വിക്കിപീഡിയയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി ഇലോൺ മസ്‌ക് മുൻപ് രംഗത്തെത്തിയിരുന്നു , ഫണ്ടിംഗ് സുതാര്യമല്ലെന്നും പ്ലാറ്റ്‌ഫോം ഇടതുപക്ഷ ലിബറൽ പക്ഷപാതത്തോടെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് മസ്‌ക് അന്ന്പറഞ്ഞിരുന്നത്. 2023 ഒക്‌ടോബറിൽ വിക്കിപീഡിയയുടെ പേര് താൻ പറയുന്ന രീതിയിലേക്ക് മാറ്റിയാൽ ഒരു ബില്യൺ ഡോളർ നൽകാമെന്നും പറഞ്ഞ് മസ്‌ക് പരിഹസിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe