വിട വാങ്ങിയത് നാടിന്റെ ജനസേവകൻ: അഴിയൂർ സർവ്വകക്ഷി യോഗം

news image
Jun 18, 2025, 4:58 pm GMT+0000 payyolionline.in

അഴിയൂർ:വിട വാങ്ങിയ ചോമ്പാൽ താഴെ തോട്ടത്തിൽ നാണു ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനെന്നു അഴിയൂർ സർവ്വകക്ഷി യോഗം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാത സർവ്വീസ് റോഡിലെ കുഴിയിൽ അദ്ദേഹം സഞ്ചരിച്ച ബൈക്ക് വീണ് പരിക്കേറ്റാണ് അന്ത്യം. മുക്കാളി അയ്യപ്പമഠം വൈസ് പ്രസിഡണ്ടും, ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു നാണു. ബുധനാഴ്ച ഉച്ചയോടെ വടകര ജില്ല ആശുപത്രിയിൽ പോസ് മോർട്ടം നടത്തി. മുക്കാളി ടൗണിൽ പൊതു ദർശനം കഴിഞ്ഞ്  മൃതദ്ദേഹം ആവിക്കരയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.

അന്തിമോപചാരം അർപ്പിക്കാൻ കെ കെ രമ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ പി ശ്രീജേഷ് (ഒഞ്ചിയം ), ആയിഷ ഉമ്മർ ( അഴിയൂർ ), വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരി ജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോട്ടയിൽ രാധ കൃഷ്ണൻ , കെ എം സത്യൻ, ജില്ല പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ സാമൂഹിക രാഷ്ടീയ രംഗത്ത പ്രമുഖരായ എൻ വേണു , വി.കെ. സന്തോഷ് കുമാർ, പ്രദീപ് ചോമ്പാല , യു എ റഹീം, എം പി .ബാബു, എ.ടി മഹേഷ്, വി പി അനിൽകുമാർ , പി ശ്രീധരൻ, കെ എ സുരേന്ദ്രൻ എന്നിവർ എത്തിയിരുന്നു. അദ്ദേഹത്തോടുള്ള ആദര സുചകമായി മുക്കാളി ടൗണിൽ ഹർത്താൽ നടത്തി സംസ്ക്കാരത്തിന് ശേഷം നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ എ ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു . എം പ്രമോദ്, കെ പി പ്രീത, കെ പി വിജയൻ , കെ ലീല,കെ ഗംഗാധരൻ , കൈപ്പാട്ടിൽ ശ്രീധരൻ ,പി എം അശോകൻ, ടി സി രാമചന്ദ്രൻ ,വി പി പ്രകാശൻ , തോട്ടത്തിൽ ശരിധരൻ, എം വി ജയപ്രകാശ്, പാമ്പള്ളി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe