വിദ്യാർഥികളുടെ ആധാർവിവരം നിർബന്ധം-ഹൈകോടതി

news image
Jun 25, 2025, 3:24 am GMT+0000 payyolionline.in

കൊ​ച്ചി: സ്കൂ​ളു​ക​ളി​ൽ സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​ൻ ഓ​രോ അ​ധ്യ​യ​ന വ​ർ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി ഹൈ​കോ​ട​തി ശ​രി​വെ​ച്ചു. കു​ട്ടി​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ചു​കാ​ട്ടി ത​സ്തി​ക നി​ല​നി​ർ​ത്തു​ന്ന​ത് ത​ട​യാ​നും ഇ​ര​ട്ടി​പ്പ് ത​ട​യാ​നും ല​ക്ഷ്യ​മി​ട്ട്​ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​ബ​ന്ധ​ന തെ​റ്റാ​ണെ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ്​ ഡി.​കെ. സി​ങ്ങി​ന്‍റെ ഉ​ത്ത​ര​വ്. ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ ഇ​ല്ലാ​ത്ത വ്യ​വ​സ്ഥ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ കാ​ട്ടി തൃ​ശൂ​ർ മാ​ള​യി​ലെ എ​യ്ഡ​ഡ് എ​ൽ.​പി സ്കൂ​ൾ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ ഉ​ത്ത​ര​വ്.

ഹ​ര​ജി​ക്കാ​ര​ന്റെ സ്കൂ​ളി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​ധാ​റി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ർ​ന്നു​ള്ള ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്​ ത​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം.

എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ചു​കാ​ട്ടി കൂ​ടു​ത​ൽ ത​സ്തി​ക ചോ​ദി​ക്കു​ന്ന എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്റു​ക​ളു​ടെ രീ​തി ര​ഹ​സ്യ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വ്യാ​ജ അ​ഡ്മി​ഷ​നു​ക​ൾ തി​രി​ച്ച​റി​യാ​നാ​ണ് ആ​ധാ​ർ നി​ബ​ന്ധ​ന ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe