വില്ല്യാപ്പള്ളി ടൗണിൽ ആ‍ർ‍ജെഡി പ്രവർത്തകന് വെട്ടേറ്റു

news image
Sep 15, 2025, 3:49 pm GMT+0000 payyolionline.in

 വടകര: വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാലാണ് വെട്ടിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ആർ. ജെ. ഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ സുരേഷ് പരാതി നൽകിയിരുന്നു. പരിക്ക് സാരമുള്ളതല്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വടകര പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെഡി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe