നന്തി ബസാർ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
നന്തി ടൗണിൽ നടന്ന പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ രൂപേഷ് കുടത്തിൽ, സി.കെ. അബൂബക്കർ, രാമകൃഷ്ണൻ കിഴക്കയിൽ, തടത്തിൽ അബ്ദുറഹിമാൻ, പി.കെ. മുഹമ്മദലി, രാധാകൃഷ്ണൻ കണിയാംകണ്ടി, രാമകൃഷ്ണൻ പോറ്റക്കാട്ട്, ഉസ്ന എ.വി, സുഹറ, മുസ്തഫ അമാന, രാജൻ ചേനോത്ത് എന്നിവർ നേതൃത്വം നൽകി.
