വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ച് എൻ എസ് എസ് വൊളന്റിയർമാർ 

news image
Jun 5, 2026, 2:36 pm GMT+0000 payyolionline.in

ചിങ്ങപുരം :സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർഥികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ നാടകം അവതരിപ്പിച്ചു.

ശുചിത്വ പ്രതിജ്ഞയോടെ പരിപാടികൾ ആരംഭിച്ചു. റാലി, വൃക്ഷത്തൈ നടൽ, വീടുകളിൽ തൈ വിതരണം, ക്ലാസ്സുകളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്കിന് എതിരെയുള്ള അവബോധം സൃഷ്ടിക്കൽ,പോസ്റ്റർ പ്രദർശനംഎന്നിവയോടൊപ്പം ക്വിസ് മത്സരവും സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും വോളന്റിയർമാർ നടത്തി.

രാവിലെ വാർഡ് മെമ്പർ അനസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള ഔഷധോദ്യാന ഉദ്ഘാടനം നിർവഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നേതൃത്വം വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ രജീഷ്,നിധീഷ് , സൂര്യ, സീന, തീർത്ഥ,ദീപ, ശാലിനി എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe