നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ഓൺലൈനിൽ പരിശോധിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ് വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.
https://electoralsearch.e ci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കണം. എപിക് നമ്പർ നൽകുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താൽ പേര് വിവരങ്ങൾ ലഭ്യമാകും. നിങ്ങളുടെ മണ്ഡലം ഏതാണെന്നും ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടത് എന്നും കാണാം.
ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനാണ് ‘സേർച്ച് ബൈ ഡീറ്റയിൽസ്’. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസോ അല്ലെങ്കിൽ ജനന തീയതിയോ നൽകുന്നതാണ് ഒന്നാം ഘട്ടം. അടുത്ത കോളത്തിൽ വോട്ടർപ്പട്ടികയിലെ ബന്ധുവിന്റെ പേര് നൽകണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.
